ബജറ്റ് അവതരണം തുടങ്ങി, ഓണത്തിനു ഒരു മാസത്തെ ശമ്പളം അഡ്വാന്‍സ്, രണ്ട് വര്‍ഷത്തേക്ക് പുതിയ തസ്തികയില്ല

issacതിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. പുതിയ സ്ഥാപനങ്ങളും തസ്തികകളും രണ്ട് വര്‍ഷത്തേക്കില്ല. മുഴുവന്‍ പെന്‍ഷന്‍ കുടിശികയും ഓണത്തിനു മുമ്പേ കൊടുക്കും. 60 കഴിഞ്ഞ മുഴുവന്‍ പേരെയും പെന്‍ഷനു അര്‍ഹതയുണ്ടാകും. ആദ്യഘട്ടത്തില്‍ തൊഴിലുറപ്പു പദ്ധതിയിലുള്ളവര്‍ക്ക് പെന്‍ഷന്‍. അഞ്ചു വര്‍ഷമായി ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍ക്ക് പെന്‍ഷന്‍. എല്ലാ സാമൂഹ്യക്ഷേമ പെന്‍ഷനുകളും 1000 രൂപയാക്കും. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളെ സൗജന്യ റേഷന്‍ പരിധിയിലാക്കും.

ഭിന്നശേഷി വിദ്യാലയങ്ങള്‍ക്ക് 20 കോടി രൂപ. കേരളത്തിലെ മുഴുവന്‍ പ്രീമെട്രിക്.
പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളും ആധുനിക വല്‍ക്കരിക്കാന്‍ 150 കോടി.
മുന്നോക്ക വികസന കോര്‍പ്പറേഷന് 35 കോടി രൂപ വകയിരുത്തി. ന്യുനപക്ഷ വികസന കോര്‍പ്പറേഷന് 15 കോടി രൂപ.
മുടങ്ങിക്കിടക്കുന്ന വീടുകള്‍ പൂര്‍ത്തിയാക്കാന്‍ പുതിയ പദ്ധതി നടപ്പാക്കും
പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങാനും മെച്ചപ്പെടുത്താനും 456 കോടി രൂപ വകയിരുത്തി.
ആരോഗ്യ ഇന്‍ഷ്വറന്‍സിന് 1000 കോടി രൂപ.

ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി വഴി നല്‍കാന്‍ 42 കോടി രൂപ.

റബര്‍ പ്രതിസന്ധിയും ഗള്‍ഫ് പ്രതിസന്ധിയും നേരിടാന്‍ 12,000 കോടി രൂപയുടെ സാമ്പത്തിക മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കും.
വന്‍കിട പദ്ധതികള്‍ നടപ്പാക്കാന്‍ പ്രത്യേക നിക്ഷേപ പദ്ധതി.

കിസ്ബി പരിഷ്‌കരിക്കും. ആദ്യ വര്‍ഷത്തില്‍ 10 ശതമാനവും അഞ്ച് വര്‍ഷത്തിന് ശേഷം 50 ശതമാനവും മോട്ടോര്‍ വാഹന നികുതി കിസ്ബിക്ക് ലഭിക്കും. കിസ്ബിക്കു തന്നെ ഭൂമി ഏറ്റെടുക്കാന്‍ ബോണ്ട് പ്രഖ്യാപിക്കാം.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മ്മാണം.

അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി 20,000 കോടിയുടെ പാക്കേജ് നടപ്പാക്കും. റോഡ്, പാലം നിര്‍മ്മാണം, ഇതിനായുള്ള ഭൂമിയേറ്റെടുക്കല്‍ എന്നിവ ഈ പാക്കേജിന്റെ ഭാഗമാക്കും.

ധനപ്രതിസന്ധി മറികടക്കാന്‍ രണ്ടാം മാന്ദ്യവിരുദ്ധ പാക്കേജ് നടപ്പാക്കും. 12,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു. വിപുലമായ നിക്ഷേപപദ്ധതിയും മാന്ദ്യവിരുദ്ധ പാക്കേജിന്റെ ഭാഗമാക്കും.

നെല്‍പാടങ്ങള്‍ തരിശാക്കരുത്. വയല്‍ നികത്തല്‍ വ്യവസ്ഥ റദ്ദാക്കി. നെല്ല് സംഭരണത്തിന് 385 കോടി. നെല്‍ സബ്‌സിഡി വര്‍ദ്ധിപ്പിച്ചു. റബര്‍ വിലസ്ഥിരതാ പദ്ധതിക്ക് 500 കോടി.

ഭൂമിയെ സംബന്ധിച്ച ഡാറ്റാ ബാങ്ക് പദ്ധതി പുനരാരംഭിക്കും. ഇതിനായി ആധുനിക സോഫ്ട്‌വെയര്‍ ഇതിനായി തയാറാക്കാന്‍ 5 കോടി.

പച്ചക്കറി ഉല്‍്പ്പാദനത്തിനുള്ള ജനകീയ പദ്ധതി നടപ്പാക്കും.

തൃശൂര്‍, പാലക്കാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ നാളികേര പാര്‍ക്കുകള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ റബര്‍ പാര്‍ക്കുകള്‍. ഇടുക്കിയിലും തുശൂരിലും ചക്ക പാര്‍ക്ക്.

കാലിത്തീറ്റ സബ്‌സിഡി 20 കോടിയായി ഉയര്‍ത്തി. മണ്ണ് സംരക്ഷണ പദ്ധതികള്‍ തൊഴിലുറപ്പ് പദ്ധതി വഴി ഏറ്റെടുത്ത് നടത്തും.

മത്സ്യതൊഴിലാളികളുടെ കടാശ്വാസത്തിനായി 50 കോടി രൂപ വകയിരുത്തി. കടല്‍ ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ അധികാരമായി അനുവദിക്കും. തീരദേശ സംരക്ഷണ പരിപാടികള്‍ പുനപരിശോധിക്കും. കടലാക്രമണ മേഖലയില്‍ താമസിക്കുന്നവര്‍ക്ക് ആഗ്രഹിക്കുന്നെങ്കില്‍ സുരക്ഷിത മേഖലകളിലേക്ക് മാറാന്‍ 10 ലക്ഷം രൂപ. കടല്‍ ഭിത്തി നിര്‍മ്മാണത്തിന് 300 കോടി രൂപ വകയിരുത്തും.

പൊതുമേഖലയില്‍ മരുന്നു കമ്പനി ആരംഭിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!