നിയമസഭയില്‍ പ്രതിപക്ഷ ബഹളം, ചോദ്യോത്തര വേള തടസപ്പെട്ടു

നിയമസഭയില്‍ പ്രതിപക്ഷ ബഹളം, ചോദ്യോത്തര വേള തടസപ്പെട്ടു

തിരുവനന്തപുരം: ഷുഹൈബ് വധവും മധുവിന്റെ കൊലപാതകവും സംബന്ധിച്ച് പ്രതിപക്ഷം ബഹളം വച്ചതോടെ നിയമസഭയില്‍ ചോദ്യോത്തര വേള മുതല്‍ തടസപ്പെട്ടു. വിവാദ വിഷയങ്ങളില്‍ അടിയന്തര പ്രമേയം അനുവദിച്ചുവെന്ന് സ്പീക്കര്‍ അറിയിച്ചെങ്കിലും പ്രതിപക്ഷം അംഗീകരിച്ചില്ല. സഭ തുടങ്ങി 15 മിനിട്ടിനകം നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് സ്പീക്കര്‍ ഓഫീസിലേക്ക് പോയി.
കറുത്ത ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങള്‍ സഭയിലെത്തിയത്. സ്പീക്കറുടെ ഡയസിനു മുന്നിലെത്തി ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തി അംഗങ്ങള്‍ ബഹളം വച്ചു. അതിനിടെ, മാധ്യമ പ്രവര്‍ത്തകരെ ദൃശ്യങ്ങള്‍ ചിത്രീക്കരിക്കുന്നതിന് വിലക്കുകയും ചെയ്തു.  അല്‍പ്പസയമത്തിനു ശേഷം നടപടികള്‍ പുനരാരംഭിച്ചപ്പോള്‍ പ്രതിപക്ഷത്തെ സ്പീക്കര്‍ താക്കീതു ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!