പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ പരിഹാസം; തെരിവു ഭാഷയെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: സ്വശ്രയ മെഡിക്കല്‍ വിഷയത്തില്‍ നിയമസഭയില്‍ ഭരണപ്രതിപക്ഷ വാക്കേറ്റം. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു. സമരത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് പ്രതിപക്ഷം ബഹളം തുടങ്ങിയത്.

തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല, മറിച്ച് ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. യൂത്ത് കോണ്‍ഗ്രസുകാര്‍ അത്രയും കുറച്ച് ആളുകളുമായി സമരത്തിനു വരുമെന്ന് കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മഷി ഷര്‍ട്ടില്‍ പുരട്ടിയിട്ട് അക്രമിച്ചുവെന്ന് പറയുന്നത് ലജ്ജാകരമാണെന്നും പിണറായി പരിഹസിച്ചു. പിന്നാലെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിലിറങ്ങി.

മുഖ്യമന്ത്രിയും ഇത്രയും തരം താഴാന്‍ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. തെരുവിലും പാര്‍ട്ടി കമ്മിറ്റിയിലും സംസാരിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേത്. തങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു സമരങ്ങള്‍ക്കു നേരെയുള്ള പോലീസ് അതിക്രമങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലാണ് അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കിയത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!