മണ്ണെണ്ണയുമായി നിലയുറപ്പിച്ചു വയല്‍ക്കിളികള്‍

മണ്ണെണ്ണയുമായി നിലയുറപ്പിച്ചു വയല്‍ക്കിളികള്‍

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കാനുള്ള നടപടികള്‍ തുടങ്ങാനെത്തിയ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സമരം കടുപ്പിച്ച് വയല്‍ക്കിളി പ്രവര്‍ത്തകര്‍. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് പ്രവര്‍ത്തകര്‍ വയലില്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചിരിക്കുകയാണ്. സ്ത്രീകളടക്കം നൂറോളം ആളുകളാണ് സമരരംഗത്തുള്ളത്. പോലീസ് ഉദ്യോഗസ്ഥരോട് സംസാരിക്കാന്‍ സമരക്കാര്‍ തയാറായിട്ടില്ല. കര്‍ഷകരുടെ വയലില്‍ നിന്ന് പോലീസ് പിന്‍മാറണമെന്ന മുദ്രാവാക്യമാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!