‘വെട്ടിനിരത്തില്‍’: വയല്‍കിളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, ‘സമരക്കൂട്’ സി.പി.എമ്മുകാര്‍ കത്തിച്ചു

‘വെട്ടിനിരത്തില്‍’: വയല്‍കിളികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി, ‘സമരക്കൂട്’ സി.പി.എമ്മുകാര്‍ കത്തിച്ചു

തളിപ്പറമ്പ്: കീഴാറ്റൂരിലെ വയല്‍ നികത്തി ദേശീയപാത ബൈപ്പാസാക്കാനുള്ള നടപടികള്‍ക്കെതിരെ സമരം ചെയ്ത വയല്‍ക്കിളി പ്രവര്‍ത്തകളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നാലെ ഇവരുടെ സമരപന്തല്‍ അഗ്നിക്കിരയാക്കിയ സി.പി.എം പ്രവര്‍ത്തകരെ സമരക്കാര്‍ പോലീസ് വിരട്ടി ഓടിച്ചു വിട്ടു.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചാണ് രാവിലെ മുതല്‍ പ്രവര്‍ത്തകര്‍ വയലില്‍ നിലയുറപ്പിച്ചിരുന്നത്. ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തരുതെന്നും ജില്ലാ ഭരണകൂടം രാവിലെ സമരക്കാരുമായി ചര്‍ച്ച നടത്തുമെന്നുമുള്ള നിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടില്ല. അളക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങണമെന്ന് സമരക്കാരും അളക്കാതെ പോകാനാകില്ലെന്ന് സി.പി.എമ്മുകാരും നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നം സങ്കീര്‍ണമായി. തര്‍ക്ക പ്രദേശം അളന്നു തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ എത്തിയതോടെ സമരക്കാര്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്നാണ് പോലീസ് നടപടി. സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കിയശേഷമാണ് സി.പി.എമ്മുകാര്‍ സമരപന്തല്‍ അടക്കം കത്തിച്ചത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!