ഇരുമ്പുസിഗ്നല്‍പെട്ടി പാളത്തില്‍ വച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം

കായംകുളം: എണ്‍പതുകിലോയോളം ഭാരമുള്ള ഇരുമ്പുസിഗ്നല്‍പെട്ടി പാളത്തില്‍ വച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമം. തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് വന്ന ചെന്നൈ എക്‌സ്​പ്രസാണ് കായംകുളത്ത് മറിക്കാന്‍ ശ്രമിച്ചത്. ചേരാവള്ളി ലെവല്‍ക്രോസിന് സമീപം ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ഉരുക്കു പാളികള്‍ ഹാര്‍ഡ് ബോര്‍ഡ് ബോക്‌സിലാക്കി വച്ചു. ബോക്‌സ് ട്രെയിന്‍ ഇടിച്ചു തെറിപ്പിച്ചു. വന്‍ ദുരന്തം ഒഴിവായി. ലോക്കോ പൈലറ്റ് ഉടന്‍ വണ്ടി നിര്‍ത്തി കായംകുളം സ്റ്റേഷന്‍മാസ്റ്ററെ വിവരമറിയിച്ചു. അട്ടിമറി ശ്രമമെന്നു സംശയം. റെയില്‍വേ സംരക്ഷണസേന സി.ഐ. മീനയുടെ നേതൃത്വത്തിലുള്ള സംഘം ഉടന്‍ സ്ഥലത്തെത്തി.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!