കാവേരി: തമിഴ്‌നാടിന് തിരിച്ചടി, കര്‍ണാടകത്തിന് അധിക ജലം

കാവേരി: തമിഴ്‌നാടിന് തിരിച്ചടി, കര്‍ണാടകത്തിന് അധിക ജലം

ഡല്‍ഹി: രണ്ടു പതിറ്റാണ്ടായി നിലനില്‍ക്കുന്ന കാവേരി ദനീജല തര്‍ക്കകേസില്‍ സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിച്ചപ്പോള്‍ തമിഴ്‌നാട്, കേരളം സംസ്ഥാനങ്ങള്‍ക്ക് തിരിച്ചടി. നിലവില്‍ തമിഴ്‌നാടിന് ലഭിച്ചിരുന്ന 192 ടി.എം.സി. ജലം 177.25 ടി.എം.സിയായി കുറഞ്ഞു. കര്‍ണാടകത്തിന് 14.75 ടി.എം.സി. ജലം അധികമായി കൈവശം വയ്ക്കാം. ഇതോടെ കര്‍ണാടക വിഹിതം 284.25 ആയി ഉയരും. അധിക ജലം ആവശ്യപ്പെട്ട കേരള, പുതുച്ചേരി ഹര്‍ജികള്‍ തള്ളപ്പെട്ടു. ജലവിതരണം നിയന്ത്രിക്കുന്നതിന് കാവേരി മാനേജുമെന്റ് ബോര്‍ഡ് രൂപവത്കരിക്കാനും കോടതി ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!