കണ്ണുര്‍: ചര്‍ച്ചയ്ക്കു തയാറെന്ന് പിണറായി

തിരുവനന്തപുരം: കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ ചര്‍ച്ചയ്ക്കു തയാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യം ജില്ലാ നേതാക്കളുമായി ചര്‍ച്ച നടത്തിയശേഷം സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഇക്കാര്യത്തില്‍ സര്‍ക്കാരിനു തുറന്ന നിലപാടാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്നാല്‍, ഇനി കൊല്ലില്ലെന്ന് ചര്‍ച്ചയ്ക്കു മുമ്പ് ബന്ധപ്പെട്ടവര്‍ തീരുമാനമെടുക്കണം.

കണ്ണൂരിലെ സംഘര്‍ഷങ്ങള്‍ക്കു കാരണം ആര്‍.എസ്.എസിന്റെ ഇടപെടലാണെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങള്‍ ഭയാശങ്കയിലാണെന്ന പ്രതിപക്ഷത്തിന്റെ നിലപാടിനോട് യോജിച്ചുമില്ല. കണ്ണൂരിലെ സംഘര്‍ഷം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ എം.എല്‍.എ കെ.സി. ജോസഫ് അടിയന്തര പ്രമേയത്തിനു അനുമതി തേടിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!