ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ബോണ്ട് വ്യവസ്ഥയില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. ആരോഗ്യ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ സമരസമിതി ഭാരവാഹികള്‍ സമരം പിന്‍വലിക്കുന്നതായി രേഖാമൂലം അറിയിച്ചു. ചര്‍ച്ചയില്‍ ബോണ്ട് പി.ജി കഴിഞ്ഞ് ആറു മാസവും സൂപ്പര്‍ സ്‌പെഷാലിറ്റി കഴിഞ്ഞ് ഒരു വര്‍ഷവും ആക്കി കുറച്ചു. രണ്ടു വര്‍ഷം എന്നതായിരുന്നു നേരത്തെയുള്ള വ്യവസ്ഥ. ഇനി പി.ജി കഴിഞ്ഞ് ഉടന്‍ സൂപ്പര്‍ സ്‌പെഷാലിറ്റി ചെയ്താല്‍ ഒരു വര്‍ഷം മാത്രം ബോണ്ട് നല്‍കിയാല്‍ മതി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!