ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതില്‍ പ്രതിഷേധിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം ഒത്തുതീര്‍ന്നു. ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് സമരം ഒത്തുതീര്‍ന്നത്. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ നടപടി പിന്‍വലിക്കില്ലെങ്കിലും നിലവിലെ ഒഴിവുകള്‍ കൂടാതെ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുമെന്ന ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്നാണ് സമരക്കാര്‍ പിന്‍മാറിയത്. ആര്‍ദ്രം മിഷന്‍ പദ്ധതിയുടെ ഭാഗമായാണ് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുക.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!