എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണം: സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

തിരുവനന്തപുരം: എ.കെ ശശീന്ദ്രനുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണ ആരോപണത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. ആര് അന്വേഷിക്കുമെന്ന് അടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കുറ്റം ഏറ്റുകൊണ്ടല്ല ശശീന്ദ്രന്‍ രാജിവച്ചത്. ധാര്‍മികതയുടെ അടിസ്ഥാനത്തിലാണ് രാജി വച്ചതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാറില്‍ കൈയേറ്റം പ്രോത്സാഹിപ്പിക്കില്ല. കൈയേറ്റക്കാര്‍ക്കെതിരേ നിര്‍ദാക്ഷിണ്യം നടപടിയെടുക്കും. പരിസ്ഥിതിയെയും ജനങ്ങളെയും ഒരുപോലെ പരിഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടു പോകുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജേന്ദ്രന്‍ എം.എല്‍.എ വീടു നിര്‍മിച്ചത് പട്ടയ ഭൂമിയിലാണ്. മൂന്നാറിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് ആനുപാതികമായി മാത്രമേ റിസോര്‍ട്ട് നിര്‍മാണം അനുവദിക്കൂവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!