സ്വന്തം ചരമ പരസ്യം നല്‍കി മുങ്ങിയ ജോസഫിനെ കണ്ടെത്തി

കോട്ടയം: പത്രങ്ങളില്‍ സ്വന്തം ചരമ വാര്‍ത്ത നല്‍കിയശേഷം അപ്രത്യക്ഷനായ തളിപ്പറമ്പ് സ്വദേശിയെ കോട്ടയത്ത് കണ്ടെത്തി. തളിപ്പറമ്പ് കുറ്റികോലിലെ ജോസഫ് മേലുക്കുന്നേലിനെയാണ് ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഇദ്ദേഹം കോട്ടയത്തുള്ള കാര്‍ഷിക വികസന ബാങ്കില്‍ എത്തിയിരുന്നു. മരണപ്പെട്ട ഒരു ബന്ധുവിന്റെ സ്വര്‍ണമാലയും പണവും അടക്കമുള്ള ചില സാധനങ്ങള്‍ കണ്ണൂരിലേക്ക് അയക്കാന്‍ വേണ്ട മാര്‍ഗം അന്വേഷിച്ചിരുന്നു. കണ്ണൂരിലെ ബാങ്ക് മാനേജരുമായി കോട്ടയം മാനേജര്‍ സംസാരിക്കുന്നതിനിടെയാണ്, സ്വന്തം ചരമ വാര്‍ത്ത നല്‍കിയശേഷം മുങ്ങിയ ജോസഫാണ് ബാങ്കിലെത്തിയിരുന്നതെന്ന് തിരിച്ചറിഞ്ഞത്. അതിനിടെ, ഇദ്ദേഹം ബാങ്കില്‍ നിന്ന് പോയിക്കഴിഞ്ഞിരുന്നു. പിന്നാലെയാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!