ജിഷ്ണു പ്രമോയി കേസ് സി.ബി.ഐക്ക്; സുധാകരനെതിരെ രൂക്ഷമായ ആരോപണവുമായി ജിഷ്ണുവിന്റെ കുടുംബം

തിരുവനന്തപുരം/കോഴിക്കോട്: നെഹ്‌റു കോളജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രമോയിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐക്കു കൈമാറി. ജിഷ്ണുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി.

അതേസമയം, മറ്റൊരു വിദ്യാര്‍ത്ഥി ഷഹീറിന് മര്‍ദ്ദനമേറ്റതുമായി ബന്ധപ്പെട്ട കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ജിഷ്ണുവിന്റെ കുടുംബം രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തി. ജിഷ്ണുവിന്റെ മരണം അട്ടിമറിക്കാന്‍ സുധാകരന്‍ ശ്രമിച്ചുവെന്നും വ്യാജ ആത്മഹത്യ കുറിപ്പ് ഉണ്ടാക്കിയതില്‍ സുധാകരന് പങ്കുണ്ടെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ ആരോപിച്ചു. ഷഹീര്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ സുധാകരന്‍ കോടതി അല്ലെന്നും നടപടി തെറ്റായിപ്പോയെന്നും ജിഷ്ണുവിന്റെ അമ്മ മഹിജ പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!