പ്രതി അമിയൂര്‍ ഉള്‍ ഇസ്‌ളാമാണെന്ന്‌ സ്‌ഥിരീകരിച്ച്‌ ഡിഎന്‍എ പരിശോധനാഫലം

justice for jishaപെരുമ്പാവൂര്‍: ജിഷാവധക്കേസില്‍ പ്രതി ജിഷയുടെ സുഹൃത്തും അസം സ്വദേശിയുമായ അമിയൂര്‍ ഉള്‍ ഇസ്‌ളാമാണെന്ന്‌ സ്‌ഥിരീകരിച്ച്‌ ഡിഎന്‍എ പരിശോധനാഫലം.

പരിശോധനയ്‌ക്കായി നല്‍കിയ അമിനുളിന്റെയും ജിഷയുടെ വീടിനടുത്തു നിന്നും കിട്ടിയതും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ചെരുപ്പിലെ രക്‌തസാമ്പിളുകളുകള്‍ ഒന്നാണെന്ന്‌ തെളിഞ്ഞു.

ജിഷയുടെ മൃതശരീരത്തില്‍ കടിയേറ്റ പാടുകളില്‍ നിന്നുള്ളവയും നഖത്തിനുള്ളില്‍ കണ്ടെത്തിയ തൊലിയും മുടിയിലേതും വീടിനടുത്തായി ഉപേക്ഷിക്കപ്പെട്ട ചെരുപ്പിലെ രക്‌തസാമ്പികളുമെല്ലാമാണ്‌ പരിശോധനയ്‌ക്കായി അയച്ചിരുന്നത്‌. മുഖ്യമന്ത്രിമന്ത്രി പിണറായി വിജയന്‍ സ്‌ഥിരീകരിച്ച്‌ വാര്‍ത്ത പുറത്തുവിട്ടത്‌ ഡിഎന്‍എ പരിശോധനയ്‌ക്ക് ശേഷമായിരുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!