ജിഷ കേസ് വഴിത്തിരിവില്‍: സുഹൃത്ത് കസ്റ്റഡയില്‍

ജിഷ കേസ് വഴിത്തിരിവില്‍: സുഹൃത്ത് കസ്റ്റഡയില്‍

jishaകൊച്ചി : ജിഷ കൊലക്കേസ് വഴിത്തിരിവില്‍. ജിഷയുടെ സുഹൃത്തെന്ന് സംശയിക്കുന്ന യുവാവ് പോലീസ് കസ്റ്റഡയില്‍. ഇയാളുടെ ഡി.എന്‍.എ പരീശോധനയ്ക്കുള്ള നടപടികള്‍ പോലീസ് തുടങ്ങി.

മുഖ്യപ്രതിയെന്ന് ഏറെക്കുറെ ഉറപ്പാക്കിയ ഈ യുവാവിനെ തൃശൂര്‍പാലക്കാടു ജില്ലകളുടെ അതിര്‍ത്തിയില്‍നിന്നാണു പോലീസ് പിടികൂടിയത്. ഏപ്രില്‍ 15നു പെരുമ്പാവൂരിനു പുറത്തുള്ള സ്റ്റുഡിയോയില്‍ ജിഷ ഫോട്ടോ എടുക്കുന്നതിനായി ഈ ആണ്‍സുഹൃത്തിനൊപ്പം ബൈക്കില്‍ എത്തിയിരുന്നു. ജിഷയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ ചെരുപ്പ് വാങ്ങിയ കടയും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിട്ടുണ്ട്.

കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ പ്രതിയായേക്കുമെന്നാണു സൂചന. പിടിയിലായ വ്യക്തിയുടെ ഡി.എന്‍.എ. സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനഫലം വരുന്നതോടെ ഒന്നര മാസം നീണ്ട കേസ് ഫയല്‍ അവസാനിപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ 28നാണു ജിഷയെ പെരുമ്പാവൂരിലെ പുറമ്പോക്കിലെ സ്വന്തം വീട്ടില്‍ അതിദാരുണമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!