ജീപ്പ് കായലില്‍ വീണ് അഞ്ചുപേരെ കാണാതായി

കൊച്ചി: ശീയപാത 47ല്‍ കുമ്പളം-അരൂര്‍ പാലത്തില്‍നിന്ന് ജീപ്പ് കായലില്‍ വീണ് അഞ്ചുപേരെ കാണാതായി. നാലുപേരെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തി.

ബോള്‍ഗാട്ടിയില്‍നിന്ന് ചേര്‍ത്തല പാണാവള്ളിയിലേക്ക് പന്തല്‍പ്പണിക്കാരുമായി പോകുകയായിരുന്നു ബൊലീറോ.  വൈകിട്ട് 6.30നാണ് അപകടം. വാഹനത്തില്‍ ഡ്രൈവര്‍ അരൂക്കുറ്റി പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ കുമ്മനനികര്‍ത്ത് പാണാവള്ളി സ്വദേശി റിജാസ് (35) അടക്കം ഒമ്പതുപേര്‍ ഉണ്ടായിരുന്നു. മറ്റുള്ളവരെല്ലാം നേപ്പാള്‍ സ്വദേശികളാണ്. രക്ഷപ്പെട്ട നാലുപേരില്‍ മൂന്നുപേരെ ലേക്ഷോര്‍ ആശുപത്രിയിലും ഒരാളെ അരൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാത്രിതന്നെ തെരച്ചില്‍ തുടങ്ങി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!