ജേക്കബ് തോമസിനെ പുറത്താക്കണമെന്ന് വീക്ഷണം

കൊച്ചി: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. ആരോപണവിധേയനായ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നത് കോഴിയെ വളര്‍ത്താന്‍ കുറക്കനെ ഏല്‍പ്പിക്കുന്നതിനു തുല്യം. വിജിലന്‍സ് ഡയറക്ടര്‍ സിപിഎം കൂട്ടിലടച്ച തത്തയാണ്. സിപിഎം പറയുന്ന കാര്‍ഡുകള്‍ മാത്രമേ തത്ത കൊത്തിയെടുക്കുകയുള്ളെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കുകയല്ല വേണ്ടത്, മറിച്ച്‌ പുറത്താക്കുകയാണ് വേണ്ടതെന്ന് വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആവശ്യപ്പെടുന്നു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!