നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം; നിരവധി ഭീകരരെ വധിച്ചു

നിയന്ത്രണ രേഖ മറികടന്ന് ഇന്ത്യയുടെ മിന്നല്‍ ആക്രമണം; നിരവധി ഭീകരരെ വധിച്ചു

indian-army-press-meetഡല്‍ഹി: നിയന്ത്രണ രേഖയ്ക്കപ്പുറം പാക് അധീന കാശ്മീരില്‍ തമ്പടിച്ചിരുന്ന ഭീകര ക്യാമ്പിനു നേരെ ഇന്ത്യന്‍ സേനയുടെ മിന്നല്‍ ആക്രമണം. ഇന്നലെ രാത്രിയിലാണ് സൈന്യം ആക്രമണം നടത്തിയത്.

നിയന്ത്രണ രേഖയോടു ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന അഞ്ചു ഭീകര താവളങ്ങള്‍ ഇന്ത്യ നശിപ്പിച്ചു. ഇന്ത്യന്‍ കരസേനയുടെ പാരാട്രൂപ്പ് വിഭാഗമാണ് ആക്രമണത്തിനു നേതൃത്വം നല്‍കിയത്. പുലര്‍ച്ചെ 2.30നു തുടങ്ങിിയ ആക്രമണം രാവിലെ എട്ടു മണിയോടെയാണ് അവസാനിച്ചത്.

ഭീകര ക്യാമ്പുകളില്‍ കനത്ത നാശം വിതച്ചിട്ടുണ്ടെന്നും ആക്രമണം തുടരാന്‍ പദ്ധതിയില്ലെന്നും മിലിട്ടറി ഓപ്പറേഷന്‍സ് ഡി.ജി. ലഫ്റ്റനന്റ് ജനറല്‍ റണ്‍ബീര്‍ സിംഗ് വ്യക്തമാക്കി. ആക്രമണം പാക് സര്‍ക്കാരിനെ അറിയിച്ചിരുന്നതായും ഇന്ത്യ സര്‍ക്കാര്‍ പ്രതിനിധികള്‍ വ്യക്തമാക്കി. പാക് ആക്രമണം ഉണ്ടായാല്‍ തിരിച്ചടിക്കാന്‍ സേന സുസജ്ജമാണെന്നും കരസേന വ്യക്തമാക്കി. ആക്രമം പൂര്‍ത്തിയായതിനു പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി, ഉപരാഷ്ട്രപതി, മുന്‍ പ്രധാനമന്ത്രി എന്നിവരെ കാര്യങ്ങള്‍ ധരിപ്പിച്ചു. വൈകുന്നേരം നാലിന് സര്‍വകക്ഷി യോഗവും കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ഇന്ത്യയുടെ നടപടിയെ പാകിസ്ഥാന്‍ അപലപിച്ചു. രണ്ട് പാക് സൈനികള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് പ്രതികരിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!