മുത്തൂറ്റ് സ്ഥാപനങ്ങളില്‍ വ്യാപക പരിശോധന

കൊച്ചി: മുത്തൂറ്റ് ഗ്രൂപ്പിന്റെ എല്ലാ ഓഫീസുകളിലും ഉടമകളുടെയും പ്രധാന ജീവനക്കാരുടെയും വീടുകളിലും രാജ്യവ്യാപകമായ റെയ്ഡ്. ആദായനികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നത്. മുന്നൂറോളം ഉദ്യോഗസ്ഥര്‍ കൊച്ചി ആദായനികുതി ഓഫീസിന്റെ മേല്‍മനോട്ടത്തില്‍ നടക്കുന്ന പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.

മുത്തൂറ്റ് ജോര്‍ജ്, മുത്തൂറ്റ് പാപ്പച്ചന്‍, മിനി മുത്തൂറ്റ്, മുത്തൂറ്റ് മെര്‍ക്കന്റയില്‍ എന്നീ സ്ഥാപനങ്ങളാണ് മുത്തൂറ്റിന്റെ പേരിലുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തതന്നെ ഉയര്‍ന്ന പരാതികളില്‍ മുടങ്ങിക്കിടന്ന അന്വേഷണമാണ് ഇപ്പോള്‍ റെയ്ഡില്‍ കലാശിച്ചിരിക്കുന്നതെന്നാണ് സൂചന. നികുതി വെട്ടിപ്പ്, കള്ളപ്പണ്ണ ഇടപാട്, വരുമാനത്തില്‍ കവിഞ്ഞ സ്വത്ത് സമ്പാദനം, കഴല്‍പ്പണം ഇടപാട് തുടങ്ങിയ നിരവധി പരാതികള്‍ മുത്തൂറ്റനെതിരെയുണ്ടെന്നാണ് സൂചന. പരാതികളില്‍ കഴമ്പുണ്ടോയെന്നാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. നിഗമനത്തിലെത്താന്‍ ദിവസങ്ങള്‍ വേണ്ടിവന്നേക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!