ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള നീക്കത്തിന് പിന്തുണ, നോട്ടീസ് തിങ്കളാഴ്ച

0
1

ഡല്‍ഹി: സുപ്രിംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങളില്‍ തുടര്‍നടപടി കൈക്കൊള്ളുന്നതില്‍ ചീഫ് ജസ്റ്റിസ് പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ദീപക് മിശ്രയെ ഇംപീച്ച്‌മെന്റ് ചെയ്യാനുള്ള പ്രതിപക്ഷ നീക്കത്തിന് വന്‍ പിന്തുണ. അന്‍പതിലധികം എം.പിമാരുടെ ഒപ്പ് ലഭിച്ച നോട്ടീസ് തിങ്കളാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കും.  കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്ന നോട്ടീസില്‍ സി.പി.എം, സി.പി.ഐ അംഗങ്ങളും ഒപ്പുവച്ചിട്ടുണ്ട്. ചുരുങ്ങിയത് 50 എം.പിമാരെങ്കിലും ഒപ്പുവച്ച പ്രമേയം ഉണ്ടെങ്കില്‍ മാത്രമേ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടികള്‍ പരിഗണിക്കുകയുള്ളൂ.

LEAVE A REPLY

Please enter your comment!
Please enter your name here