ജില്ലാ സഹകരണബാങ്കിൽ 266 കോടിയുടെ കള്ളപ്പണനിക്ഷേപമെന്ന് സിബിഐ

മലപ്പുറം: ജില്ലാ സഹകരണബാങ്കിൽ 266 കോടിയുടെ കള്ളപ്പണനിക്ഷേപമെന്ന് സിബിഐ. കെവൈസി മാനദണ്ഡങ്ങൾ പാലിക്കാതെ അഞ്ച് ദിവസം കൊണ്ടാണ്  ഇത്രയും നിക്ഷേപം ബാങ്ക് സ്വീകരിച്ചെതന്നും സിബിഐ കണ്ടെത്തി. ഇന്നലെയാണ് സിബിഐടെയും എൻഫോഴ്സ്മെന്‍റിന്‍റെയും നേതൃത്വത്തിൽ സംസ്ഥാനത്തെ സഹകരണബാങ്കുകളിൽ പരിശോധന നടത്തിയത്. നവംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിലാണ് നിക്ഷേപം നടന്നതെന്നും സിബിഐ പറയുന്നു. നിക്ഷേപകരുടെ വിവരങ്ങൾ‌ കണ്ടെത്താൻ സിബിൈക്ക്  ആയിട്ടില്ല. അക്കൗണ്ട് എടുക്കാൻ ഹാജരാക്കിയ രേഖകൾ കാണണമെന്ന് സിബിഐ ആവശ്യപ്പെട്ടതായാണ് വിവരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!