മലപ്പുറം: ചീങ്കണ്ണിപ്പാലിയിലെ വിവാദ തടയണ തന്റേതല്ലെന്നും പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ട് താന്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും പി.വി അന്‍വര്‍ എം.എല്‍.എ. തടയണ നില്ക്കുന്ന സ്ഥലം തന്റേതല്ല. അതിന്റെ ഉടമസ്ഥരാണ് അഭിപ്രായം പറയേണ്ടത്. മുമ്പ് ഉണ്ടായിരുന്നോ എന്നല്ല, ഇപ്പോള്‍ അതിന്റെ ഉടമ താനല്ലെന്നും അന്‍വര്‍ പറഞ്ഞു. തടയണ സംബന്ധിച്ച് ഉടമക്ക് ഉപദേശങ്ങള്‍ നല്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉപദേശം നല്കിക്കൊണ്ടിരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് നിര്‍മിച്ച തടയണ വിവാദമായതോടെ അന്‍വര്‍ തന്റെ ഭാര്യാപിതാവിന്റെ പേരിലേക്ക് സ്ഥലം മാറ്റിയിരുന്നു. പൊളിച്ചു മാറ്റാനുള്ള നോട്ടീസ് കൈപ്പറ്റിയതും ഭാര്യാ പിതാവാണ്.
Loading...