ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

തിരുവനന്തപുരം: ഹാദിയ വീട്ടുതടങ്കലിലാണെന്ന യൂത്ത് ലീഗിന്‍റെ പരാതി അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്. കോട്ടയം എസ് പിക്കാണ് അന്വേഷണച്ചുമതല. നിജസ്ഥിതി പരിശോധിച്ച് നാല് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. വൈക്കം സ്വദേശിനിയായ ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട സംഭവം അന്വേഷിക്കാൻ ദേശിയ അന്വേഷണ ഏജൻസിയെ കഴിഞ്ഞ ദിവസം സുപ്രീംകോടതി ചുമതലപ്പെടുത്തിയിരുന്നു. വൈക്കത്തെ വീട്ടിലുളള ഹാദിയ  മനുഷ്യാവകാശലംഘനം നേരിടുന്നെന്നായിരുന്നു യൂത്ത് ലീഗിന്‍റെ പരാതി. റിപ്പോർട്ട് ലഭിച്ചശേഷം ഹാദിയയെ നേരിട്ട് കാണുന്ന കാര്യം ആലോചിക്കുമെന്ന്  ആക്ടിംഗ് ചെയർമാൻ പി മോഹൻദാസ് അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!