ടി.വി. അനുപമയ്ക്ക് ഹൈക്കോടതി വിമര്‍ശനം

കൊച്ചി: മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിഷയത്തില്‍ ആലപ്പുഴ ജില്ലാ കലക്ടര്‍ ടി.വി.അനുപമയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം.  നോട്ടീസ് നല്‍കിയത് തെറ്റായ സര്‍വേ നമ്പരിലാണെന്ന് കോടതി കണ്ടത്തിതതോടെ, കലക്ടര്‍ എന്തുജോലിയാണ് ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.
തോമസ് ചാണ്ടി റസിഡന്റ് ഡയറക്ടറായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്കെതിരെ നിലം നികത്തല്‍ ആരോപണത്തില്‍ ഫെബ്രുവരി 23ന് നേരിട്ടു ഹാജരായി വിശദീകരണം നല്‍കണമെന്നായിരുന്നു നോട്ടീസ്. ഈ നോട്ടീസില്‍ ബ്ലോക്ക് നമ്പരും സര്‍വേ നമ്പരും തെറ്റായിട്ടാണു രേഖപ്പെടുത്തിയിരുന്നത്. ഇതു തിരിച്ചറിഞ്ഞപ്പോള്‍ തിരുത്തല്‍ നോട്ടീസും കലക്ടര്‍ അയച്ചിരുന്നു.

Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!