സര്‍ക്കാരിന് തിരിച്ചടി, ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കും

സര്‍ക്കാരിന് തിരിച്ചടി, ഷുഹൈബ് വധക്കേസ് സി.ബി.ഐ അന്വേഷിക്കും

കൊച്ചി: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസ് സി.ബി.ഐ അന്വേഷിക്കാന്‍ ഹൈക്കോതി ഉത്തരവ്. ഷുഹൈബിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് കമാല്‍ പാഷയുടെ ഉത്തരവ്.
കേസ് സി.ബി.ഐ അന്വേഷിക്കേണ്ട കാര്യമില്ലെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. കേസ് അന്വേഷിക്കാന്‍ തയാറാണെന്ന് സി.ബി.ഐയും കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ ഇതുവരെയുള്ള അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുവനന്തപുരത്തെ സി.ബി.ഐ ആസ്ഥാനത്ത് സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ഇതൊരു ഫ്രഷ് കേസായി സി.ബി.ഐക്ക് അന്വേഷിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!