ചൂടിനു ശമനമായി മഴയെത്തി, വരും ദിവസങ്ങളില്‍ ശക്തമാകും

ചൂടിനു ശമനമായി മഴയെത്തി, വരും ദിവസങ്ങളില്‍ ശക്തമാകും

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും പിന്നാലെ സംസ്ഥാനത്തും മഴയെത്തി. കൊച്ചി, തിരുവനന്തപുരം, കോട്ടയം, മലപ്പുറം തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ മഴ ലഭിച്ചു. പല ജില്ലകളിലും ശക്തമായ മഴ ലഭിക്കുന്നതു തുടരുകയാണ്. വരും ദിവസങ്ങളില്‍ കാലവര്‍ഷം എത്തുന്നതോടെ ശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്.

കോട്ടയം മുണ്ടക്കയത്തിനു സമീപം കനത്ത മഴയെത്തുടര്‍ന്നു വീടിനുമുകളിലേക്കു മരം കടപുഴുകി വീണ് മൂന്നു പേര്‍ക്കു സാരമായി പരിക്കേറ്റു.

കര്‍ണാടകം, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത് ശക്തമായ മഴയാണ്. 236.36 മില്ലി മീറ്റര്‍ മഴയാണ് ശനിയാഴ്ച ബെംഗളൂരുവില്‍ ലഭിച്ചത്. ഇതാകട്ടെ, കഴിഞ്ഞ 60 വര്‍ഷത്തിനിടെ ലഭിച്ച കൂടിയ മഴയുമാണ്. ശ്രീലങ്ക അടക്കമുള്ള അയല്‍ രാജ്യങ്ങള്‍ വന്‍മഴക്കെടുതിയെയാണ് നേരിടുന്നത്. ശ്രീലങ്കയില്‍ മരിച്ചവരുടെ എണ്ണം 150 കഴിഞ്ഞുവെന്നാണ് കണക്ക്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!