ഹാദിയയുടെ മതംമാറ്റം: എന്‍.ഐ.എ അന്വേഷിക്കണമെന്ന ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതിയില്‍

ഡല്‍ഹി: ഹാദിയയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മണക്കാട് സ്വദേശി നിമിഷ എന്ന ഫാത്തിമയുടെ അമ്മ ബിന്ദു സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തിലെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്നാണ് ബിന്ദുവിന്റെ ആവശ്യം. മതംമാറി അഫ്ഗാനിസ്ഥാനിലേക്ക് പോയെന്ന് സംശയിക്കപ്പെടുന്ന തന്റെ മകളുടെ അവസ്ഥ മറ്റാര്‍ക്കും ഉണ്ടാകരുതെന്നും ബിന്ദു ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കേസില്‍ എന്‍ഐഎ അന്വേഷണം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും അപേക്ഷ സമര്‍പ്പിച്ചു. തന്റെയും കുടുംബത്തിന്റെയും സുരക്ഷ വര്‍ധിപ്പിക്കണമെന്നും എന്‍ഐഎ റിപ്പോര്‍ട്ട് എത്രയുംവേഗം കോടതിയില്‍ സമര്‍പ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ അച്ഛന്‍ അശോകനും അപേക്ഷ നല്‍കി. കേസ് തിങ്കളാഴ്ച കോടതി പരിഗണിക്കും.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!