ഗുജറാത്ത്: ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്

അഹമ്മദാബാദ്: ഗുജറാത്ത് നിയമ സഭയിലേക്കുള്ള ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന്. 182 സീറ്റുള്ള നിയമസഭയില്‍ ഒന്നാം ഘട്ടത്തില്‍ 89 സീറ്റുകളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 977 സ്ഥാനാര്‍ഥികളാണ് 89 സീറ്റുകളിലേക്കായി ജനവിധി തേടുന്നത്. ഇവരില്‍ 920 പേര്‍ പുരുഷന്മാരും 57 പേര്‍ വനിതകളുമാണ്. 2,12,31,652 വോട്ടര്‍മാരാണുള്ളത്.  സംസ്ഥാനത്ത് കടുത്ത വെല്ലുവിളിയാണ് ഭരണ കക്ഷിയായ ബി.ജെ.പി നേരിടുന്നത്. 22 വര്‍ഷം തുടര്‍ച്ചയായി അധികാരം കൈയ്യാളുന്ന ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യവുമായി കോണ്‍ഗ്രസും ശക്തമായി രംഗത്തിറങ്ങിയതോടെ തെരഞ്ഞെടുപ്പ് രംഗം പ്രവചനാതീതമാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!