സര്‍ക്കാരിന് തിരിച്ചടി, കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രവേശന ബില്ലില്‍ ഗവര്‍ണറുടെ ഒപ്പ് പതിഞ്ഞില്ല

0

തിരുവനന്തപുരം: കരുണ, കണ്ണൂര്‍ മെഡിക്കല്‍ ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു. ഗവര്‍ണര്‍ ഒപ്പിടാത്ത പക്ഷം ബില്ല് നാളെ അസാധുവാകും. സുപ്രീം കോടതി വിധിക്കു പിന്നാലെ ഗവര്‍ണറുടെ നിലപാടും സര്‍ക്കാരിനു കനത്ത തിരിച്ചടിയായി. ഈ സാഹചര്യത്തില്‍ ബില്ലുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന നിലപാടിലേക്ക് സര്‍ക്കാര്‍ നീങ്ങിയേക്കും.
ബില്ല് നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്നാണ് ഗവര്‍ണറുടെ നടപടി. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ബില്ല് നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. തുടര്‍ന്നാണ് ഗവര്‍ണര്‍ സദാശിവം ബില്ല് തള്ളിയത്. സുപ്രിം കോടതിയില്‍ നിന്നുണ്ടായ തിരിച്ചടിക്ക് പിറകേ ഗവര്‍ണറും ബില്ല് നിരസിച്ചത് സര്‍ക്കാരിന് കനത്ത തിരിച്ചടിയായി. ഭരണഘടനയുടെ 200 -ാം അനുച്ഛേദം അനുസരിച്ചാണ് ഗവര്‍ണറുടെ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here