സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ശനിയാഴ്ചമുതല്‍

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷം ശനിയാഴ്ചമുതല്‍ ജൂണ്‍ അഞ്ചുവരെ വിപുലമായി സംഘടിപ്പിക്കും. ഔദ്യോഗിക ഉദ്ഘാടനം 25ന് വൈകിട്ട് 5.30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആഘോഷത്തോടനുബന്ധിച്ച് നിരവധി വികസന, ക്ഷേമപദ്ധതികള്‍ക്ക് തുടക്കംകുറിക്കും. 140 നിയമസഭാ മണ്ഡലത്തിലും വിവിധ പദ്ധതികള്‍ക്ക് തുടക്കമിടുമെന്ന് ആഘോഷപരിപാടികള്‍ക്കായി രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി കണ്‍വീനര്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!