സാമ്പത്തിക പ്രതിസന്ധിക്ക് ജി.എസ്.ടിയെ പഴിക്കേണ്ടെന്ന് ഗീതോപദേശം

സാമ്പത്തിക പ്രതിസന്ധിക്ക് ജി.എസ്.ടിയെ  പഴിക്കേണ്ടെന്ന് ഗീതോപദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം ജി.എസ്.ടിയാണെന്ന സര്‍ക്കാര്‍ വാദം തള്ളി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. കേരള സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്നും സാമ്പത്തിക പ്രതിസന്ധിക്ക് ചരക്ക് സേവന നികുതിയെ പഴിച്ചിട്ട് കാര്യമില്ലെന്നും അവര്‍ പറഞ്ഞു. ഭാവിയില്‍ കേരളത്തിന് ഗുണംചെയ്യുന്ന ഒന്നാണ് ജി.എസ്.ടിയെന്നും തന്റെ ഉപദേശം കൊണ്ടുമാത്രം എല്ലാം ശരിയാവുമെന്ന് കരുതുന്നില്ലെന്നും ഗീത വ്യക്തമാക്കി. പ്രതിസന്ധി പരിഹരിക്കാനുള്ള സാമ്പത്തിക ഇടപെടലുകളാണ് വേണ്ടത്. സംസ്ഥാനത്ത് പുതിയ നിക്ഷേപങ്ങള്‍ സമാഹരിക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി തോമസ് ഐസക്കുമായി നല്ല ബന്ധമാണെന്നും അവര്‍ പറഞ്ഞു. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്രം പൊഫസറാണ് ഗീതാ ഗോപിനാഥ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!