ഗെയില്‍ പൈപ്പ് ലൈന്‍: മുക്കത്ത് സംഘര്‍ഷം, നാളെ ഹര്‍ത്താല്‍

മുക്കം: ഗെയില്‍ പൈപ്പ് ലൈനിനെതിരെ മുക്കം എരഞ്ഞിമാവില്‍ സമരസമിതിയും പോലീസും തമ്മില്‍ സംഘര്‍ഷം. സമരക്കാര്‍ ഗെയില്‍ അധികൃതരുടെ വാഹനങ്ങള്‍ തകര്‍ത്തു. തുടര്‍ന്ന് നടന്ന സംഘര്‍ഷത്തില്‍ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ തകര്‍ന്നു. കീഴുപറമ്പ്, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ഗെയില്‍ അധികൃതരുടെ വാഹനം തകര്‍ത്തതോടെയാണ് സംഘര്‍ഷങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് സമരപന്തല്‍ പൊളിച്ചു നീക്കുകയും ചെയ്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!