ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ പുകച്ചുപുറത്തു ചാടിക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  ജേക്കബ് തോമസ് വഴിവിട്ട് എന്തെങ്കിലും ചെയ്തതായി കരുതുന്നില്ലന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ പറഞ്ഞു.
അദ്ദേഹത്തിനെതിരായ സിബിഐ നടപടി സ്വാഭാവികമാണെന്നു കരുതുന്നില്ല. ജേക്കബ് തോമസ് ഈ സ്ഥാനത്ത് തുടരുന്നതില്‍ എതിര്‍പ്പുള്ള ചില അധികാര കേന്ദ്രങ്ങളാണ് അതിന് പിന്നില്‍.  അതിനാലാണ് ഈ കേസില്‍ അഡ്വക്കറ്റ് ജനറല്‍ ഹാജരായതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ സബ്‌മിഷന്  മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജേക്കബ് തോമസിനെതിരെ അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം ഏബ്രഹാം നല്‍കിയ പരാതി ലഭിച്ചിട്ടുണ്ട്. പരാതിയില്‍ വിശദീകരണം തേടിയതായും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!