നാല് നക്‌സലുകള്‍ അറസ്റ്റില്‍

ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ ഗിരിധിഹയില്‍ നാല് നക്‌സലുകളെ സുരക്ഷാസേന അറസ്റ്റുചെയ്തു. ജാര്‍ഖണ്ഡ് പോലീസും സി.ആര്‍.പി.എഫ് ഏഴാമത്തെ ബറ്റാലിയന്‍ സെക്യൂരിറ്റി സേനയും സംയുക്തമായാണ് നടത്തിയത്.

തദ്ദേശീയമായി നിര്‍മ്മിച്ച പിസ്റ്റള്‍, തോക്ക്, സ്‌ഫോടകവസ്തുക്കള്‍ എന്നിവയും ഇവരില്‍നിന്നും പിടിച്ചെടുത്തു. കഴിഞ്ഞയാഴ്ച ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയില്‍ രണ്ടു വനിതാ നക്‌സലുകളെയും പിടികൂടിയിരുന്നു. ഇവരില്‍ നിന്നും ലഭിച്ച സൂചനകളില്‍ നിന്ന് നടത്തിയ തെരച്ചലിലാണ് നിലവിലെ അറസ്റ്റ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!