മൃതദേഹം സംസ്‌കരിക്കാതെ വീട്ടില്‍ മാസങ്ങള്‍ സൂക്ഷിച്ചു

മലപ്പുറം: കുളത്തൂരില്‍ മാസങ്ങള്‍ക്കു മുമ്പ് മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം സംസ്‌കരിക്കാതെ കുടുംബം വീട്ടില്‍ സൂക്ഷിച്ചു. വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് വാഴയില്‍ സെയ്ദി(50)ന്റെ മൃതദേഹം മൂന്നു മാസത്തോളം വീട്ടില്‍ സൂക്ഷിച്ചതെന്ന് ഭാര്യയും മക്കളും പറയുന്നു. ഇദ്ദേഹം മരിച്ച വിവരം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ദുര്‍മന്ത്രവാദത്തിനായാണ് മൃതദേഹം സൂക്ഷിച്ചതെന്നാണ് സംശയിക്കുന്നത്. ചില നാട്ടുകാരും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പോലീസ് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മാറ്റി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!