തേനി കാട്ടുതീ നിയന്ത്രണ വിധേയം; 9 മരണം

തേനി കാട്ടുതീ നിയന്ത്രണ വിധേയം; 9 മരണം

മൂന്നാര്‍: തമിഴ്‌നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 36 അംഗസംഘം കാട്ടുതീയില്‍ കുടുങ്ങി. 9 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 15 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇതില്‍ അഞ്ചുപേരുടെ നില അതിഗുരുതരമാണ്. 30 പേരെ രക്ഷിച്ചു.
രക്ഷപ്പെട്ടവരില്‍ കോട്ടയം സ്വദേശി ബീനയും ഉള്‍പെടുന്നു. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്‌വാരത്തെത്തിയതോടെയാണ് തീ പടരുകയായിരുന്നു. സംഘാംഗങ്ങളില്‍ ഒരാള്‍ വലിച്ചെറിഞ്ഞ സിഗരറ്റു കുറ്റിയില്‍ നിന്നാണ് തീ പടര്‍ന്നത്. കാട്ടീതീ നിയന്ത്രണ വിധേയമായതായാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനയുടെ ഹെലികോപ്ടറുകള്‍ സ്ഥലത്ത് നിരീക്ഷണം നടത്തുന്നുണ്ട്. പരുക്കേറ്റവരെയും തീയില്‍നിന്ന് രക്ഷപ്പെടുത്തിയവരെയും തേനി മെഡിക്കല്‍ കോളജിലും മറ്റ് ആശുപത്രികളിലും പ്രവേശിപ്പിച്ചു.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!