ബേപ്പൂരിനു സമീപം ബോട്ടു തകര്‍ന്നു, 5 മത്സ്യതൊഴിലാളികളെയും രക്ഷപെടുത്തി

കോഴിക്കോട്: ബേപ്പൂര്‍ തുറമുഖത്തിനു സമീപം കടലില്‍ ബോട്ട് തകര്‍ന്നു. തീരത്തുനിന്ന് മൂന്നു നോട്ടിക്കല്‍ മൈല്‍ അകലെയാണ് ജലദുര്‍ഗയെന്ന മത്സ്യബന്ധന ബോട്ട് തകര്‍ന്നത്. ശക്തമായ കാറ്റില്‍ നിയന്ത്രണം വിട്ട ബോട്ട് ദിശയില്ലാതെ ഒഴുകുകയും തകരുകയുമായിരുന്നു. പുലര്‍ച്ചെ നാലു മണിക്കാണ് അപടകം. ഇതുവഴി കടന്നുപോയ മറ്റൊരു ബോട്ട് ഇവരെ രക്ഷപെടുത്തി. മത്സ്യതൊഴിലാളികള്‍ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!