ശമ്പള വിതരണം തുടങ്ങി; നോട്ടുകള്‍ കുറവ്

atm-sbtതിരുവനന്തപുരം: 500, 1000 നോട്ടുകള്‍ പിന്‍വലിച്ചശേഷമുള്ള ആദ്യ ശമ്പള ദിനത്തില്‍ ബാങ്കുകളിലും ട്രഷറികളിലും വന്‍ തിരക്ക്. എന്നാല്‍, ആവശ്യത്തിന് പണം ബാങ്കുകളലും ട്രഷറികളിലും എത്തിയിട്ടില്ല. സംസ്ഥാനത്ത് പത്തോളം ട്രഷറികളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.

ബാങ്കുകള്‍ക്കും ട്രഷറികള്‍ക്കും 500 കോടി രൂപയുടെ വീതം നോട്ടുകള്‍ റിസര്‍വ് ബാങ്ക് കൈമാറിയിട്ടുണ്ട്. എന്നാല്‍, ഇത് ആവശ്യത്തിന്റെ പകുതിയില്‍ താഴെ മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മിക്ക സ്ഥലങ്ങളിലും രാവിലെ മുതല്‍ ക്യൂവാണ്. പണത്തിന്റെ ലഭ്യത കുറവ് മൂലം പല സ്ഥലങ്ങളിലും പണമായി നല്‍കുന്ന തുകയ്ക്ക് നിയന്ത്രം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ട്രഷറികളിലും ബാങ്കുകളിലും ആവശ്യത്തിന് പണം എത്തിക്കുമെന്നും ശമ്പളത്തിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!