പടക്ക വില്‍പ്പനയ്ക്ക് വര്‍ഗീയ നിറം നല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി

ഡല്‍ഹി: പടക്ക വില്‍പ്പന നിരോധിച്ചുകൊണ്ടുള്ള വിധിക്ക് വര്‍ഗീയ നിറം നല്‍കുന്നത് വേദനിപ്പിക്കുന്നുവെന്ന് സുപ്രീം കോടതി. നവംബര്‍ ഒന്നുവരെ ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും മലിനീകരണം കണക്കിലെടുത്ത് പടക്ക വില്‍പ്പന നിരോധിച്ചിരുന്നു. ഇതില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതി തയാറായില്ല. നേരട്ട വിറ്റ പടക്കം പൊട്ടിക്കുന്നതിന് വിധി തടസമല്ലെന്ന് കോടതി വ്യക്തമാക്കി. ഒരു സംഘം വ്യാപാരികള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!