പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

തിരുവനന്തപുരം: പൂരങ്ങളിലും ഉത്സവങ്ങളിലും വെടിക്കെട്ടുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി എക്സ്‌‌പ്‌‌ളോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കി. ഗുണ്ടും അമിട്ടും അടക്കമുള്ള സ്ഫോടക ശേഷിയുള്ളവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ല. മത്സരക്കമ്പങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം 2008ലെ എക്സ്‌‌പോളീസീവ് റൂളിലെ എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്‌പ്‌ളോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!