സരിതയുടെ കത്തില്‍ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ പേരുകള്‍ കൂട്ടിച്ചേര്‍ത്തതു ഗണേഷ് കുമാര്‍ ഇടപെട്ടെന്ന് മൊഴി

കൊട്ടാരക്കര: സരിത എസ്. നായര്‍ സോളാര്‍ കമ്മിഷനു മുന്നില്‍ ഹാജരാക്കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും യു.ഡി.എഫിലെ പ്രമുഖരുടെയും പേരുകള്‍ കൂട്ടിച്ചേര്‍ത്തത് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദേശപ്രകാരമെന്ന് വെളിപ്പെടുത്തല്‍. സരിതയുടെ മുന്‍ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. 2015 മേയ് 13നാണു കൊട്ടാരക്കരയില്‍ ഗൂഢാലോചന നടന്നത്. ഗണേഷിന്റെ പി.എ. പ്രദീപ് കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണെന്ന് മൊഴിയില്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!