ത്രിപുരയ്ക്ക് മറുപടി മഹാരാഷ്ട്രയില്‍: കര്‍ഷക ലോങ് മാര്‍ച്ച് ഞായറാഴ്ച മുംബൈയിലേക്കു കടക്കും

ത്രിപുരയ്ക്ക് മറുപടി മഹാരാഷ്ട്രയില്‍: കര്‍ഷക ലോങ് മാര്‍ച്ച് ഞായറാഴ്ച മുംബൈയിലേക്കു കടക്കും

മുംബൈ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ അരലക്ഷത്തോളം പേര്‍ പങ്കെടുത്ത് മഹാരാഷ്ട്രയില്‍ നടത്തുന്ന കര്‍ഷക ലോങ് മാര്‍ച്ച് ഞായറാഴ്ച മുംബൈയിലേക്കു കടക്കും.

നാസിക്കില്‍ നിന്ന് ബുധനാഴ്ച പുറപ്പെട്ട മാര്‍ച്ച് ശനിയാഴ്ച വസിന്ധില്‍ നിന്ന് ആരംഭിക്കുമ്പോള്‍ 40,000ത്തിലധികം കര്‍ഷകരുണ്ടായിരുന്നു.  കര്‍ഷകര്‍ക്ക് പുറമേ ആയിരക്കണക്കിന് ആദിവാസികളും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന റാലിയില്‍ വനാവകാശനിയമം നടപ്പിലാക്കണമെന്ന മുദ്രാവാക്യവുമായി അണിനിരക്കുന്നുണ്ട്.  മുംബൈയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന അറിയിപ്പിനെത്തുടര്‍ന്ന് പ്രതിഷേധം കനക്കുകയും ചെയ്തു.

വിളകള്‍ക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം.എസ് സ്വാമിനാഥന്‍ കമ്മീഷന്‍ കര്‍ഷകര്‍ക്കായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക, വനാവകാശ നിയമം നടപ്പിലാക്കുക, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, തക്കതായ നഷ്ടപരിഹാര തുക നല്‍കുക, നദീസംയോജന പദ്ധതികള്‍ നടപ്പിലാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ സമരത്തില്‍ മുന്നോട്ടുവെക്കുന്നത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!