1176 മാര്‍ക്ക് നേടിയാണ് അനിത പ്ലസ് ടു പാസായത്, മെഡിക്കല്‍ പ്രവേശനം ലഭിച്ചില്ല, ആത്മഹത്യ ചെയ്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്ന് ദലിത് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. അരിയല്ലൂര്‍ ജില്ലയിലെ കുഴുമുറൈ സ്വദേശിനി അനിതയാണ് ആത്മഹത്യ ചെയ്തത്. നീറ്റ് പരീക്ഷയ്‌ക്കെതിരേ അനിത നേരത്തെ സുപ്രിം കോടതിയെ സമീപിച്ചിരുന്നു.

പ്ലസ് ടുവിന് 1200 ല്‍ 1176 മാര്‍ക്ക് നേടിയാണ് അനിത പാസായത്. എന്നാല്‍ നീറ്റ് പരീക്ഷയില്‍ അനിതയ്ക്ക് 86 ശതമാനം മാത്രമേ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നൊള്ളു. മദ്രാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ അനിതയ്ക്ക് എയ്‌റോനോട്ടിക്കല്‍ എഞ്ചിനീയറിംഗ് സീറ്റില്‍ പ്രവേശനം ലഭിച്ചിരുന്നുവെങ്കിലും മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തത് അനിതയെ കടുത്ത നിരാശയിലും മാനസിക വിഷമത്തിലുമാക്കിയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!