സെക്രട്ടേറിയറ്റ് പരിസരത്തു വെച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്പെന്റ് ചെയ്തു

തിരുവനന്തപുരം : സെക്രട്ടേറിയറ്റ് പരിസരത്തു വെച്ച് പരസ്യമായി കൈക്കൂലി വാങ്ങിയ പൊതുമരാമത്ത് തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയറെയും ഡ്രൈവറെയും സസ്പെന്റ് ചെയ്തു. എന്‍ജിനീയർ ഷഹാനാബീഗത്തെയും  ഡ്രൈവര്‍ പ്രവീണ്‍ കുമാര്‍ എ.ജെയെയും  ആണ്  സര്‍വീസില്‍ നിന്നും സസ്പെന്റ് ചെയ്തത്.

ഫെബ്രുവരി മൂന്നിന് വൈകിട്ട് എഞ്ചിനീയര്‍  ഔദ്യോഗിക വാഹനത്തില്‍ സെക്രട്ടേറിയറ്റിലെ ഫയര്‍ സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനായി എത്തിയപ്പോള്‍ കോണ്‍ട്രാക്ടറില്‍ നിന്നും കൈക്കൂലി വാങ്ങി എന്ന് പൊതുമരാമത്ത് മന്ത്രിയുടെ ഓഫീസില്‍ അറിയിച്ചിരുന്നു.  സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ ആരോപണം ശരിയാണെന്ന് കണ്ടാണ് മന്ത്രി ജി സുധാകരന്‍ നടപടി എടുത്തത്. കോണ്‍ട്രാക്ടര്‍ പരസ്യമായി രൂപ എടുത്ത് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ കാറിനകത്തേക്ക് നല്‍കുന്നത് വ്യക്തമായി ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. മറ്റൊരാള്‍ ഡ്രൈവര്‍ക്കും കൈക്കൂലി നല്‍കുന്നുണ്ട്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!