ബന്ധു നിയമന വിവാദം: ഇ.പി. ജയരാജന്‍ തെറിച്ചു

ബന്ധു നിയമന വിവാദം: ഇ.പി. ജയരാജന്‍ തെറിച്ചു

ep-jayarajan-1തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ വ്യവസായ മന്ത്രി ഇ.പി. ജയരാജന്റെ മന്ത്രികസേര തെറിച്ചു. ഇന്നലെ ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇ.പി. ജയരാജനോട് മന്ത്രിസഭയില്‍ നിന്ന്് രാജി വയ്ക്കാന്‍ നിര്‍ദേശിച്ചു. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജയരാജനെതിരെ കടുത്ത വിമര്‍ശമാണ് ഉയര്‍ന്നത്. കേന്ദ്ര നേതൃത്വവും ശക്തമായ തെറ്റു തിരുത്തല്‍ നിര്‍ദേശച്ചതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് നടപടി.

സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നിയമനവിവാദം ചര്‍ച്ച ചെയ്തുവെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ വ്യവസായ വകുപ്പില്‍ മന്ത്രി ഇ.പി. ജയരാജന്‍ അടുത്ത ബന്ധുവിനെ പൊതുമേഖലാ സ്ഥാപനത്തില്‍ നിയമിച്ചത് തെറ്റാണെന്ന് തുറന്നു സമ്മതിച്ചു. പാര്‍ട്ടിയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ രാജി വയ്ക്കാന്‍ ജയരാജന്‍ അനുമതി തേടിയെന്ന് കോടിയേരി ബാലകൃഷ്ണന്‍ വിശദീകരിച്ചു. രാജി വയ്ക്കാന്‍ ജയരാജന് അനുമതി നല്‍കിയതായും കോടിയേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. യു.ഡി.എഫിനു പറ്റാത്തത് ഇടതു മുന്നണിക്കു സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!