കൈയേറ്റങ്ങളില്‍ വിട്ടുവീഴ്ചയില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: കൈയേറ്റങ്ങള്‍ക്കെതിരേ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കലിനു സര്‍വകക്ഷിയോഗത്തില്‍ പൂര്‍ണപിന്‍തുണ കിട്ടിയെന്നു മുഖ്യമന്ത്രി പറഞ്ഞു.  വന്‍കിടക്കാരായാലും കൈയേറ്റം ഒഴിപ്പിക്കും. ആദ്യം കൈവയ്ക്കുക വന്‍കിടക്കാരുടെ കൈയേറ്റങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാറിന്റെ പരിസ്ഥിതി സംരക്ഷണത്തിനു ശക്തമായ നടപടികള്‍ ആരംഭിക്കും. ഭാവിയില്‍ കൈയേറ്റം ഉണ്ടാകാതിരിക്കാന്‍ സമഗ്ര നിയമനിര്‍മാണം നടത്തും.  കൈയേറ്റങ്ങളെ കുറിച്ച് സര്‍ക്കാറിനു വ്യക്തമായ ധാരണയുണ്ട്. നടപടികളിലേക്ക് സര്‍ക്കാര്‍ ഉടന്‍ കടക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!