കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം തുടങ്ങി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ 24 മണിക്കൂർ പണിമുടക്ക് തിങ്കളാഴ്ച അർദ്ധരാത്രിയോടെ ആരംഭിച്ചു. കെ.എസ.്ആർ.ടി.സി എംപ്‌ളോയീസ് അസോസിയേഷന്റെ (സിഐടിയു) ആഭിമുഖ്യത്തിലാണ് സമരം. തിരുവനന്തപുരത്ത് ജോലിക്കെത്തിയവരെ തടയാൻ ശ്രമിച്ചത് സംഘർഷത്തിനിടയാക്കി.

അതേസമയം, പരമാവധി ബസുകൾ നിരത്തിലിറക്കാനാണ് മാനേജ്‌മെന്റ് തീരുമാനം. എംപാനൽ ജീവനക്കാരോട് നിർബന്ധമായും ജോലിക്കെത്താൻ നിർദേശിച്ചിട്ടുണ്ട്. ജോലിയ്‌ക്കെത്തുന്ന തൊഴിലാളികൾക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഹാജരാകാത്തവർക്ക് ഡയസ്‌നോൺ പ്രഖ്യാപിച്ചു. കാഷ്, ടിക്കറ്റ് മെഷീൻ, ഇന്ധനം എന്നിവയുടെ ചുമതലക്കാർ പണിമുടക്കിയാൽ ജോലികൾ മറ്റ് ജീവനക്കാരെ ഏൽപ്പിക്കണമെന്ന നിർദ്ദേശവും മാനേജ്‌മെന്റ് നൽകിയിട്ടുണ്ട്.

ദേശാസാൽകൃത റൂട്ടുകളും സൂപ്പർ ക്‌ളാസ് പെർമിറ്റുകളും സംരക്ഷിക്കുക, പുതിയ ബസുകൾ ഇറക്കി സർവീസുകൾ കാര്യക്ഷമമാക്കുക, എംപാനൽ ദിവസ വേതനം 500 രൂപയാക്കി വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!