ചിന്നക്കനാലില്‍ കാട്ടാന ചരിഞ്ഞു, അന്വേഷണം

ഇടുക്കി: ഇടുക്കി ചിന്നക്കനാലില്‍ 11 വയസുള്ള കാട്ടാന ചരിഞ്ഞു. എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ എസ്‌റ്റേറ്റിലാണ് ആനയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മൂന്നാര്‍  – മറയൂര്‍ വനമേഖലയില്‍ ആന ചെരിയുന്നത്.  ഇന്ന് രാവിലെ പരിസരവാസികളാണ് എസ്‌റ്റേറ്റിന്റെ കവാടത്തില്‍ ജഡം കണ്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഷോക്കേറ്റതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ മുഖ്യ വനപാലകന്‍ ഉത്തരവിട്ടു.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!