പത്തനംതിട്ട, കൊല്ലം പ്രദേശത്ത് നേരിയ ഭൂചലനം

കൊല്ലം: പത്തനംതിട്ട, കൊല്ലം ജില്ലകളിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. മൂന്നു സെക്കന്റ് നീണ്ടു നിന്ന ഭൂചലനത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 2.2 രേഖപ്പെടുത്തി. നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാത്രി ഒമ്പതോടെയാണ് കൊല്ലം, തെന്മല, കുളത്തൂപ്പുഴ, കൊട്ടാരക്കര, തിരുവല്ല തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടത്.


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!