സെന്‍കുമാറിനെ സ്വാഗതം ചെയ്ത് ബി.ജെ.പി, വിമര്‍ശിച്ച് ദുഷ്യന്ത് ദവെ

 

തിരുവനന്തപുരം/ഡല്‍ഹി: ആര്‍.എസ്.എസിനെ ഐഎസില്‍ നിന്ന് വ്യത്യസ്തമായി കണ്ട മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെ ബി.ജെ.പിയിലേക്ക് ക്ഷണിച്ച് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സെന്‍കുമാറിന്റെ പരാമര്‍ശങ്ങളില്‍ അതൃപ്തി രേഖപ്പെടുത്തി അദ്ദേഹത്തിന്റെ അഭിഭാഷകനായിരുന്ന ദുഷ്യന്ത് ദവെയും രംഗത്തെത്തി.

കേരളത്തില്‍ നൂറു കുട്ടികള്‍ ജനിക്കുമമ്പോള്‍ അതില്‍ 42 പേര്‍ മുസ്ലീം കുട്ടികളാണെന്ന് സെന്‍കുമാര്‍ കഴിഞ്ഞ ദിവസം ഒരു മാസികയ്ക്ക് അനുവദിച്ച അഭിമുഖ്യത്തില്‍ വ്യക്തമാക്കിയിരുന്നു. സെന്‍കുമാറിനെ പോലുള്ളവര്‍ ബി.ജെ.പിയിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ശക്തിപകരുമെന്നും അക്കാര്യം തീരുമാനിക്കേണ്ടത് സെന്‍കുമാറാണെന്നും കുമ്മനം പ്രതികരിച്ചു. സെന്‍കുമാര്‍ പറഞ്ഞ കാര്യം കൃത്യവും വസ്തുനിഷ്ഠമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുന്‍കാലങ്ങളില്‍ സെന്‍കുമാറിനോട് അടുപ്പം പുലര്‍ത്തിയിരുന്നു കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ തള്ളിയ മട്ടാണ്.

 


Loading...

COMMENTS

WORDPRESS: 0
DISQUS: 0
error: Content is protected !!